HOME
DETAILS

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത; കര്‍മസമിതി പ്രക്ഷോഭത്തിലേക്ക്

  
backup
May 05, 2018 | 5:59 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1-2

 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കാഞ്ഞങ്ങാട് നഗരവികസന കര്‍മ സമിതിയോഗത്തില്‍ തീരുമാനം. ഈ പാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി ലാഭകരമാണെന്ന് കണ്ടെത്തിയിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വൈമുഖ്യം കാണിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു.
പാത നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഉടന്‍ തന്നെ മുഖ്യമന്ത്രിയെ കാണാനും യോഗത്തില്‍ തീരുമാനമായി. തുടര്‍ നടപടികള്‍ ഇല്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിലേക്ക് നീങ്ങാനും ഇതിന്റെ മുന്നോടിയായി അടുത്തമാസം കാഞ്ഞങ്ങാട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സമിതി ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ സി. യൂസഫ്ഹാജി, കണ്‍വീനര്‍ സി.എ പീറ്റര്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, എ. ഹമീദ്ഹാജി, ടി. മുഹമ്മദ് അസ്‌ലം, എം. വിനോദ്, സി. മുഹമ്മദ് കുഞ്ഞി, എ. ദാമോദരന്‍, എം.എസ് പ്രദീപ്, കെ.വി സുരേഷ്ബാബു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago