വിദ്യാഭ്യാസ മേല്‍കൈയ്ക്ക് അനുസരിച്ച് പ്രൊഫഷനല്‍ കാഴ്ചപ്പാട് വളര്‍ന്നിട്ടില്ല: മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: കേരളത്തിലെ വിദ്യഭ്യാസ മേല്‍കൈയ്ക്കും നേട്ടത്തിനും കാലത്തിന്റെ മാറ്റത്തിനും അനുസരിച്ച് പ്രഫഷണല്‍ വിദ്യഭ്യാസ കാഴ്ചപ്പാട് വളര്‍ന്നിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് പുന്നപ്ര കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള 'ദിശ 2017' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 വര്‍ഷമായി ലക്കും ലഗാനുമില്ലാതെ ആസൂത്രണമില്ലാതെയാണ് പ്രൊഫഷണല്‍ വിദ്യഭ്യാസ രംഗം പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ മാറ്റം വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എണ്ണമറ്റ ബിരുദക്കാരെ വിരിയിച്ചെടുക്കുക മാത്രമാണ് പ്രഫഷണല്‍ വിദ്യാഭ്യാസലക്ഷ്യമെന്നു കരുതുന്നു.
ഇത് കച്ചവട മനോഭാവമാണ്. സര്‍ക്കാര്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ കുറവാണ്. ഒരു കാലത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ ശ്രേഷ്ഠമായ പങ്കുവഹിച്ചു. പ്രൊഫഷണല്‍ സ്ഥാപനങ്ങളടക്കം ജാതിയും മതവും പണവും ചോദിക്കുന്നു.
സാമ്പത്തിക പ്രഭുത്വം പിടികൂടപ്പെട്ടു. സ്വാശ്രയ സ്വകാര്യ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കണം. നല്ല വിദ്യഭ്യാസവും സാമൂഹിക ബോധവുമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപ്, ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ വി.പി. ഗൗതമന്‍, കോളജ് പ്രിന്‍സിപ്പല്‍ എന്‍. സുരേഷ് കുമാര്‍, എംപ്ലോയബിലിറ്റി സെന്റര്‍ സംസ്ഥാന മേധാവി ഷര്‍മിള സത്യന്‍, എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം. സജീവ് സംസാരിച്ചു.ഐ.ടി, ഹോസ്പിറ്റല്‍, വിപണനമേഖല, ബി.പി.ഒ, ഓട്ടോ മൊബൈല്‍സ,് ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് മേളക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."