യുവ മാധ്യമപ്രവര്‍ത്തക മേഖലാ ക്യാംപ് ഇന്ന്
കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കൊല്ലം ജില്ലാ യുവജനകേന്ദ്രം, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് യുവ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇന്ന് കൊല്ലം എസ്.എന്‍ കോളജില്‍ മേഖലാ ക്യാമ്പ് സംഘടിപ്പിക്കും. തിരുവനന്തപരും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികല്‍ പങ്കെടുക്കും. രാവിലെ 9.30ന് മീഡിയാ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. യുവജന ക്ഷേമ ബോര്‍ഡംഗം മനു സി. പുളിക്കന്‍ അധ്യക്ഷത വഹിക്കും. ശ്രീകുമാര്‍ മുഖത്തല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, എസ്. എന്‍. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ബി. മനോജ്, ഇംഗ്ലീഷ്മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. പ്രേം കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി ബീന സ്വാഗതവും യുത്ത് കോഓര്‍ഡിനേറ്റര്‍ കെ. പ്രദീപ് നന്ദിയും പറയും.
ക്യാമ്പില്‍ ഇഗ്‌നേഷ്യസ് പെരേര(ദ ഹിന്ദു), ആര്‍.പി. വിനോദ്(ഏഷ്യാനെറ്റ്), രാജു മാത്യൂ(മലയാള മനോരമ) എന്നിവര്‍ വിഷയമതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സംവാദത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് മോഡറേറ്ററാകും. മലയാള മനോരമ ബ്യൂറോ ചീഫ് ജയചന്ദ്രന്‍ ഇലങ്കത്ത്, മാതൃഭൂമി സെപ്ഷല്‍ കറസ്‌പോണ്ടന്റ് സി.ഇ വാസുദേവശര്‍മ്മ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്റര്‍ കെ. അയ്യപ്പന്‍, എന്‍.എസ്. സഹകരണ ആശുപത്രി പി ആര്‍ ഒ പി.ഷിബു എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."