വനിതാ ദിനാചരണം നടത്തി
കുന്നംകുളം: നഗരസഭ എ.ഡി.എസ് പതിമൂന്നാം വാര്‍ഡിന്റെ നേതൃത്വത്തില്‍ വനിതാദിനാചരണം നടത്തി. അടുപ്പൂട്ടി സെന്റ് എം.എം.സി.യു.പി സ്കൂളില്‍ വാര്‍ഡ് കൗണ്‍സിലറും കുന്നംകുളം നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ ഷാജി ആലിക്കല്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധസൂചകമായി മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
എ.ഡി.എസ് പ്രസിഡന്റ് ജെസി മോണ്‍സി അധ്യക്ഷയായി. റോസി മോഹന്‍ സംസാരിച്ചു. വാര്‍ഡിലെ ഇരുപത്തിയഞ്ചോളം കുടുംബശ്രീകളില്‍ നിന്നായി 300 ഓളം പേര് പങ്കെടുത്തു.
എരുമപ്പെട്ടി: ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് വേലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പഴവൂരില്‍ അയല്‍ക്കൂട്ട സംഗമം നടത്തി. വാര്‍ഡ് മെമ്പര്‍ എ.എസ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് താഹിറ സിദ്ദീഖ് അധ്യക്ഷയായി.
അഡ്വ.നസീറ ഉസ്മാന് നിയമബോധവല്‍ക്കരണ ക്ലാസെടുത്തു. മുന്‍ വാര്‍ഡ് മെമ്പര്‍ വത്സല സുബ്രഹ്മണ്യന്, എ.എ രാജന്, വി.ശശീന്ദ്രന്, എ.പി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേര്‍പ്പ്: പഞ്ചായത്ത് 19-ാം വാര്‍ഡിലെ കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ വനിതാദിനം ആചരിച്ചു. പടിഞ്ഞാട്ടുമുറി സെന്ററില്‍ നിന്നും ആരംഭിച്ച വനിതാദിന സന്ദേശറാലി ചേര്‍പ്പ് ഭഗവതി ക്ഷേത്രനടയില്‍ സമാപിച്ചു.പഞ്ചായത്ത് അംഗം എം.സുജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ സ്ത്രീ സുരക്ഷാ പ്രതിജ്ഞയെടുത്തു. സുമന ഹരിദാസ്, ഗീത, ഷൈല, ഫെമിന സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."