രാഷ്ട്രീയ കൊലപാതകങ്ങള്‍ മനുഷ്യാവകാശ ധ്വംസനം :സുരേഷ് ഗോപി
തലശ്ശേരി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മനുഷ്യാവകാശ ധ്വംസനങ്ങളാണെന്ന് സുരേഷ് ഗോപി എം.പി. ധര്‍മടം അണ്ടല്ലൂരില്‍ കൊല ചെയ്യപ്പെട്ട എഴുത്തന്‍ സന്തോഷിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സന്തോഷിന്റെ മകള്‍ വിസ്മയയുടെ ദുഃഖം വീഡിയോ വഴി കണ്ടത് ദേശവ്യാപകമായി ചര്‍ച്ചയായിരുന്നു. രണ്ടു ദിവസം മുന്‍പ് ആ വീഡിയോ കണ്ടത് തനിക്ക് ആഘാതമായെന്നും അതാണ് ഈ സന്ദര്‍ശനത്തിനു കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയെ അറിയിച്ചിട്ടാണ് ഇവിടെ വന്നത്. ഇവിടെ വന്നിട്ട് ദില്ലിയിലേക്ക് ചെന്നാല്‍ മതിയെന്ന് പ്രധാനമന്ത്രിയും പറഞ്ഞു. ഈ കൊലപാതകം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കും. ഒരച്ഛനെന്ന നിലയില്‍, ഭര്‍ത്താവെന്ന നിലയില്‍ ഇതിനെതിരെ തന്റെ ശബ്ദമുയരും. സുരേഷ് ഗോപി പറഞ്ഞു. സന്തോഷിന്റെ ഭാര്യ ബേബി, മക്കളായ വിസ്മയ, സാരംഗ് എന്നിവരോട് അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ പഠന വിവരങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."