അഖിലേന്ത്യാതലത്തില്‍ ഗ്രന്ഥശാലാ നിയമം നിര്‍മിക്കണം: കെ.കെ.എന്‍ കുറുപ്പ്
കണ്ണൂര്‍: രാജ്യവ്യാപകമായി ലൈബ്രറി പ്രസ്ഥാനം രൂപപ്പെടുത്താന്‍ അഖിലേന്ത്യാതലത്തില്‍ ഗ്രന്ഥശാലാ നിയമം നിര്‍മിക്കണമെന്നു കെ.കെ.എന്‍ കുറുപ്പ്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലൈബ്രറി പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളമൊഴിച്ചു മറ്റു സംസ്ഥാനങ്ങളില്‍ ഗ്രന്ഥശാലകള്‍ അക്കാദമിക് വിദഗ്ധരും ഉദ്യോഗസ്ഥരുമാണ് ഉപയോഗിക്കുന്നത്. ഗ്രാമങ്ങള്‍ തോറും ഗ്രന്ഥശാലകള്‍ കെട്ടിപ്പടുക്കണം. സര്‍വകലാശാല ലൈബ്രറികള്‍ ജനകീയവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ലൈബ്രറികള്‍ക്കു നല്‍കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ പി അപ്പുക്കുട്ടന്‍ വിതരണം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പി.സി റാഥ്, അനില്‍ യാദ്, കെ.പി നിമിത, എം ഗണേശ് സംബന്ധിച്ചു. വിവിധ സെഷനുകളിലായി പൊന്ന്യം ചന്ദ്രന്‍, ഇ.പി രാജഗോപാലന്‍, പള്ളിയറ ശ്രീധരന്‍, ബിജു കണ്ടക്കൈ, എം ദിവാകരന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, സന്തോഷ് എച്ചിക്കാനം, ഡോ. പി.കെ ഭാഗ്യലക്ഷ്മി, ഷുക്കൂര്‍ പെടയങ്ങോട്, വി.കെ സുരേഷ്ബാബു, ടി.വി ജയകൃഷ്ണന്‍, ഇ.കെ അജിത്ത് കുമാര്‍ സംസാരിച്ചു. ടൗണ്‍ സ്‌ക്വയറില്‍ നടന്ന സമാപന സമ്മേളനം എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ കാവുമ്പായി അധ്യക്ഷനായി. പി.കെ ബൈജു, സി സമീര്‍, കെ പ്രമോദ്, പി.എന്‍ ഗോപി, കെ ശിവദാസന്‍, ഇ ബീന സംബന്ധിച്ചു. ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിച്ച പടയണിയും വിവിധ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."