പൊലിസുകാര്‍ക്ക് മന്ത്രിയുടെ ഉപദേശം: സര്‍ക്കാരിനെ തലകുനിച്ച് നിര്‍ത്തിക്കരുത്
ചെറുവത്തൂര്‍: സര്‍ക്കാരിനെ തലകുനിച്ച് നിര്‍ത്തി പൊലിസുകാര്‍ അപമാനിതരായി നില്‍ക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കേരള പൊലിസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം കാലിക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുന്ന കാലം കഴിഞ്ഞു. മന്ത്രിയോ, എം.എല്‍.എയോ ഉന്നത ഉദ്യോഗസ്ഥരോ ആര് ആവശ്യപ്പെട്ടാലും നിയമ വിധേയമായ കാര്യങ്ങള്‍ക്ക് മാത്രമേ പൊലിസ് കൂട്ടുനില്‍ക്കേണ്ടതുള്ളൂ. പൊലിസ് ആരുടെയെങ്കിലും കൈയാളുകള്‍ ആകേണ്ടവരല്ല. നല്ല മാനസികാവസ്ഥയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണം. വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായ സംഭവം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ പൊലിസ് മാത്രമല്ല സര്‍ക്കാരും അപകീര്‍ത്തിപ്പെടും. ആജ്ഞകള്‍ അനുസരിക്കാതെ നടുനിവര്‍ന്നു നില്‍ക്കുന്നവരാകണം പൊലിസുകാരെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായി. വിമര്‍ശനങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നവരും ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നവരുമാകണം പൊലിസുകാരെന്ന് അദ്ദേഹം പറഞ്ഞു.
ടി. ഗിരീഷ് ബാബു അധ്യക്ഷനായി. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍, കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, ഹരിശ്ചന്ദ്ര നായ്ക്, പി. ബാലകൃഷ്ണന്‍ നായര്‍, കെ.കെ പ്രേംകുമാര്‍, പി. രവീന്ദ്രന്‍, വി. ഹരീഷ് കുമാര്‍ സംസാരിച്ചു. പൊലിസുകാര്‍ ആലപിച്ച സ്വാഗതഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം നിര്യാതനായ സിവില്‍ പൊലിസ് ഓഫിസര്‍ രവീന്ദ്രന്‍ മയ്യിച്ചയുടെ വേര്‍പാടില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."