HOME
DETAILS
MAL
റാലിക്കിടെ പാക് ആഭ്യന്തര മന്ത്രിക്കുനേരെ വധശ്രമം
backup
May 06 2018 | 14:05 PM
കറാച്ചി: റാലിയില്‍ പങ്കെടുക്കുന്നതിനിടെ പാക് ആഭ്യന്തര മന്ത്രി അഹ്സാന് ഇഖ്ബാലിന് വെടിയേറ്റു.
കഞ്ജൂര് നാരോവാളില്‍ റാലിയില്‍ പങ്കെടുക്കുന്നതിനിടെ വാഹനത്തില്‍ ഇരിക്കുകയായിരുന്ന മന്ത്രിയുടെ 20 മീറ്റര്‍ അകലെ നിന്നാണ് യുവാവ് വെടിവച്ചത്. അക്രമിയെ പൊലിസ് അറസ്റ്റു ചെയ്തു.
വലത്തേ തോളിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലിസ് വിശദ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പ്രവശ്യ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."