സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിക്കും
ഷൊര്‍ണൂര്‍: കുന്നുപുറം ആശുപത്രി എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ഡോക്ടറെ കൂടി നിയമിച്ചതേടെ രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഡോക്ടര്‍മാരുടെ അഭാവം മൂലം ഏതാനും ദിവസങ്ങളായി രോഗികളെ അഡ്മിറ്റ് ചെയ്തിരുന്നില്ല.കെട്ടിടങ്ങളുടെ അഭാവമാണ് ആശുപത്രിയുടെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. മുപ്പത്തിരണ്ട് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്.
പ്രസവവാര്‍ഡും ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തിയിരുന്നു. പന്നീട് ഇതുവരെ പ്രസവവാര്‍ഡ് സ്ഥാപിച്ചിട്ടില്ല. കരാര്‍ വ്യവസ്ഥയില്‍ ഒരു ഡോക്ടര്‍ കൂടി ഉള്ളതിനാല്‍ നാലു ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുന്നത്.
ദൈനം ദിനമായി മുന്നൂറില്‍ പരം രോഗികളാണ് ഇവിടെ വന്നുപോയി കൊണ്ടിരിക്കുന്നത്. എക്സറേ, ലാബ് സൗകര്യങ്ങള്‍ ഇതുവരെ ആശുപത്രിക്ക് അന്യമാണ്.
ഡയാലിസിസ് യൂണിറ്റ് എല്ലാ മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടെങ്കിലും കെട്ടിടങ്ങളുടെ അസൗകര്യം തടസ്സം സൃഷ്ടിക്കുമെന്ന് നഗരവാസികള്‍ ചുണ്ടിക്കാണിക്കപ്പെടുന്നു.
രാത്രി കാലങ്ങളില്‍ ഡോക്ടറുടെ സേവനവും ഇവിടെ ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."