യു.പി ഫലം അമ്പരപ്പിക്കുന്നതെന്ന് ഇ.ടി
ജിദ്ദ: യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അമ്പരപ്പിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ച നോട്ടുനിരോധനം അടക്കമുള്ള വിഷയങ്ങള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് വലിയ ഉണര്‍വാണ് നല്‍കിയത്. വിജയത്തിന് പല കാരണങ്ങളുണ്ടെങ്കിലും രാജ്യത്തെ മുസ്‌ലിംകള്‍ ഇതില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ കഷ്ടപ്പാടിനെ കുറിച്ച് വളരെ ഏറെ സംസാരിച്ചിട്ടുണ്ടെങ്കിലും ബാലറ്റിനൊരു ശക്തിയുണ്ടെന്നും അത് കൂടിയോജിച്ച് നില്‍ക്കലാണെന്ന ചിന്ത അവിടുത്തുകാര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഫലമാണ് ന്യൂനപക്ഷങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്.
വോട്ടിങ് യന്ത്രത്തെ കുറിച്ച് പലരും സംശയിക്കുന്നുണ്ട്. ആ വാദത്തില്‍ യുക്തിയുണ്ട്. ഇത് ഗൗരവമായി പഠനവിധേയമാക്കണമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു. ഹാജിമാരുടെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘത്തിന് കീഴില്‍ എത്തിയതായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."