മരുഭൂമിയാകുമോ കണ്ണൂരും
മരുഭൂവത്കരണത്തിന്റെ സാധ്യതകള്‍ വരള്‍ച്ചയില്‍ പാലക്കാട് കാണിച്ചതോടെ സസ്യശ്യാമളമായ മലബാറിലെ മറ്റുഭാഗങ്ങളിലെ ജനങ്ങളും ആശങ്കയില്‍. കഴിഞ്ഞ മേയ് അവസാനമുണ്ടായ വരള്‍ച്ചയുടെ മൂര്‍ധന്യാവസ്ഥയാണ് മാര്‍ച്ച് രണ്ടാംവാരത്തില്‍ കണ്ണൂരില്‍ അനുഭവപ്പെടുന്നത്.
ഇക്കുറി താപനില ക്രമാതീതമായി ഉയരുമെന്നാണ് ആശങ്ക. കൂത്തുപറമ്പ്, തളിപ്പറമ്പ്, സെന്‍ട്രല്‍ പൊയിലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകളിലെ ജലവിതാനം മൂന്നുമീറ്ററോളം താഴ്ന്നു. പരമ്പരാഗത നീരുറവുകളും പുഴകളും വറ്റി. കുടിവെള്ളം ക്ഷാമം രൂക്ഷമായതോടെയാണ് ഇരിട്ടി, മട്ടന്നൂര്‍, ആലക്കോട്, ഇരിക്കൂര്‍ മേഖലകളില്‍ കുഴല്‍കിണര്‍ നിര്‍മാണം പെരുകിയത്. ആഴമേറിയതും പഴയതുമായി കുഴല്‍കിണറുകള്‍ ഭൂമിയുടെ വിള്ളല്‍ വര്‍ധിപ്പിക്കുന്നതായി ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
ഇരിട്ടി ഭാഗങ്ങളില്‍ ഈവിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കടുത്ത വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്, കോഴിക്കോട്, ചിറ്റൂര്‍, കൊടുങ്ങല്ലൂര്‍ ബ്ലോക്കുകളില്‍ കുഴല്‍കിണര്‍ നിര്‍മാണം പൂര്‍ണമായി നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."