യോഗി ഭരണത്തിലേറിയത് മുതല്‍ നടത്തിയത് 50 ഏറ്റുമുട്ടല്‍ കൊലകള്‍
ലഖ്നൗ: യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് മുതല്‍ നടത്തിയത് 50 ഏറ്റുമുട്ടല്‍ കൊലകള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ മാസം ആദ്യം വരെയുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട 50 പേരെയും വെടിവച്ചാണ് കൊന്നത്.
കൊല്ലപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടയായ റെഹാന് ഉള്‍പ്പെടെയുള്ളവരുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയുടെ സമ്മാനം പൊലിസ് പ്രഖ്യപിച്ചിരുന്നു. ഏറ്റുമുട്ടലുകളില്‍ നാല് പൊലിസുകാര്‍ കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 4,881 ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. 2017 മാര്‍ച്ച് 25നും 2018 മാര്‍ച്ച് 25നും ഇടയിലായി 1,478 ഏറ്റമുട്ടലുകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നത് മീറത്തിലാണ്. 569 ഏറ്റുമുട്ടലുകളാണ് ഇവിടെ നടന്നത്. തൊട്ടു പിന്നില്‍ 253 ഏറ്റുമുട്ടലുകള്‍ നടന്ന ബറേയ്ലിയാണ്.
രാഷ്ട്രീയ ലക്ഷ്യത്തിനായാണ് ഏറ്റമുട്ടലുകള്‍ യു.പിയില്‍ നടക്കുന്നതെന്നും ഇതില്‍ നിരവധി വ്യാജ ഏറ്റമുട്ടലുകളുണ്ടെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് രാജ്പാല് കശ്യാപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."