പാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി; പൊറുതിമുട്ടി ജനം
ഫറോക്ക്: പാതയോരത്ത് ഫറോക്ക് പാലത്തിനടുത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളിയതിനാല്‍ ജനങ്ങള്‍ക്ക് മൂക്ക് പൊത്തിപോകേണ്ട ദുരവസ്ഥ.
ഞായറാഴ്ച അര്‍ധരാത്രിയാണ് വാഹനത്തില്‍ കൊണ്ടുവന്നു പഴയ പാലത്തിനു സമീപം മാലിന്യം തള്ളിയത്. ഇടതടവില്ലാതെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന റോഡരികില്‍ മാലിന്യം തള്ളിയത് ഇന്നലെ രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ ഇതേരീതിയില്‍ മുന്‍പും മാലിന്യം തള്ളിയിട്ടുണ്ട്. നിരവധി തവണ പരാതി നല്‍കിയിട്ടും കോര്‍പറേഷന്‍ നടപടിയെടുക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.
വലിയ വ്യാപാര കെട്ടിടങ്ങള്‍, ക്വാട്ടേഴ്‌സുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയില്‍നിന്നും മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്തവര്‍ ഇരുട്ടിന്റെ മറവില്‍ വാഹനത്തിലെത്തിച്ച് ഇവിടെ തള്ളുന്നതായാണ് കരുതുന്നത്. മേഖലയിലെ വെളിച്ചക്കുറവും മറ്റും നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് സാമൂഹ്യ വിരുദ്ധര്‍ക്ക് മാലിന്യം തള്ളാന്‍ സൗകര്യമാകുന്നത്. ഇതു പതിവായതോടെയാണ് നാട്ടുകാര്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സി.സി.ടി.വി. സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷനെ സമീപച്ചത്. എന്നാല്‍ സ്വന്തമായി കാശു മുടക്കി കാമറ സ്ഥാപിക്കാന്‍ പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."