മാധ്യമ പ്രവര്‍ത്തകനെതിരായ കൈയേറ്റ ശ്രമത്തില്‍ പ്രതിഷേധം
കല്‍പ്പറ്റ: അപകട ദൃശ്യം പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സി.കെ ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗത്തില്‍ ജംഷീര്‍ കൂളിവയല്‍, എന്‍.എസ് നിസാര്‍, ബിനുജോര്‍ജ്, കെ. സജീവന്‍, ജയ്‌സണ്‍ മണിയങ്ങാട്, പി. ജയേഷ്, അനില്‍ എം. ബഷീര്‍ സംസാരിച്ചു.
കല്‍പ്പറ്റ: പത്രപ്രവര്‍ത്തകരെ അക്രമിച്ച എം.എല്‍.എയുടെ നടപടി അപലപനീയമെന്ന് യൂത്ത്‌ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെയംതൊടി മുജീബ് അധ്യക്ഷനായി.
കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തകരെ പൊതു സ്ഥലത്ത് വെച്ച് കല്‍പ്പറ്റ എം.എല്‍.എ ആക്രമിക്കാന്‍ ശ്രമിച്ച നടപടിയെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അപലപിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.മാനന്തവാടി: മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജയേഷിനെ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ മാനന്തവാടി പ്രസ് ക്ലബ് പ്രതിഷേധിച്ചു. സുരേഷ് തലപ്പുഴ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."