തെങ്ങ് വീണു വീട് തകര്‍ന്നു
മുതുകുളം: തെങ്ങ്്‌വീണു വീട് പൂര്‍ണമായും തകര്‍ന്നു. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റിന് പടിഞ്ഞാറ് ഭാഗത്ത് ജുഗുണുഭവനത്തില്‍ അനീഷ്‌കുമാറും കുടുംബവും താമസിച്ചുവന്നിരുന്ന വാടകവീടാണ് മഴയിലും ചുഴലിക്കാറ്റിലും പെട്ട് തെങ്ങുകള്‍ വീണ് തകര്‍ന്നത്.രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പട്ടോളിമാര്‍ക്കറ്റ് അനുശ്രീയില്‍ ശിവകുമാരിയുടെ ഉടമസ്ഥതയിലുളളതാണ് വീട്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെ ചുഴറ്റിയടിച്ച കാറ്റിലാണ് വീടിന്റെ വടക്കുവശത്തും വടക്കു പടിഞ്ഞാറേ മൂലയിലും നിന്നിരുന്ന തെങ്ങുകള്‍ ഒരേ സമയം ഒടിഞ്ഞ് വീടിന് മുകളിലേക്ക് വീണത്.കോണ്‍ക്രീറ്റ് തൂണില്‍ ഇഷ്ടിക, പലക, ലോഹ ഷീറ്റ് എന്നിവകൊണ്ട് നിര്‍മ്മിച്ച വീട് പുര്‍ണ്ണമായി തകര്‍ന്നു.ഇതിനുളളില്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന അനീഷ്‌കുമാര്‍, ഭാര്യ ജീന, മക്കളായ ധന്യ(6), അനന്യ(3) എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അലമാര തെങ്ങുകളെ തടഞ്ഞ് വീഴ്ചയുടെ ആഘാതം കുറച്ചതുകാരണമാണ് ഇവര്‍ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തകര്‍ന്ന വീടിനുളളില്‍ നിന്ന് ഇവരെ പുറത്തെത്തിച്ചത്.വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും പൂര്‍ണ്ണമായി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."