ജില്ലാ സഹചാരി സമിതി 'മീറ്റ് ടു മീറ്റ്'സംഗമം
ചെര്‍ക്കള: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സഹചാരി സമിതിയുടെ നേതൃത്വത്തില്‍ മേഖലാ-ക്ലസ്റ്റര്‍-ശാഖ സഹചാരി സെക്രട്ടറി മാരുടെ സംയുക്ത യോഗം' മീറ്റ് ടു മീറ്റ് 'ന്യൂ ബേവിഞ്ചയിലെ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നടന്നു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. സഹചാരി ജില്ലാ ചെയര്‍മാന്‍ റംഷീദ് കല്ലുരാവി അധ്യക്ഷനായി.
ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് ഫൈസി വിഷയവതരണം നടത്തി. സഹചാരി ഫണ്ട് മുഴുവന്‍ ശാഖകളിലും സജീവമായി നടത്തണമെന്നും അതിന് വേണ്ടി മുഴുവന്‍ സംഘാടകരും വളരെ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങണമെന്നും ഹാരിസ് ദാരിമി ബെദിര ആവശ്യപ്പെട്ടു.
റാഷിദ് ഫൈസി പെരുമ്പട്ട, ലത്തീഫ് മൗലവി ചെര്‍ക്കള സംസാരിച്ചു. ജില്ലാ സഹചാരി മെംബര്‍ അന്‍വര്‍ തുപ്പക്കല്‍, അബ്ദുല്‍ ഖാദര്‍ മൗലവി പുണ്ടൂര്‍, മുഹമ്മദ് അലി ഗുണാജെ, അഹമ്മദ് പി.എ എ.പി സര്‍ക്കിള്‍, മുഹമ്മദ് ആശിഖ് എ, മുജീബ് ബദ്‌രിയ, മുഹമ്മദ് ബെളിഞ്ചം, മുഹമ്മദ് ശക്കീര്‍ ബി.ഐ, സഫീര്‍ എം.കെ ആറങ്ങാടി, മുഹമ്മദ് അറഫാത്ത് പൂച്ചക്കാട്, സൂപ്പി മവ്വല്‍, സഈദ് അന്‍വര്‍ കെ.എം കുമ്പടാജെ, അശ്‌റഫ് നെല്ലിക്കട്ട, അബ്ദുല്‍ ഹഖീം അറന്തോട്, എസ്.എം റഫീഖ്, മുസ്തഫ പുളിക്കൂര്‍ പള്ളം, അബൂ തുപ്പക്കല്‍, സനാഫ് സി.എച്ച് ചാത്തപ്പാടി, അസീസ് പടുലടുക്ക, സിദ്ധീഖ് യമാനി കറുവത്തടുക്ക, സുബൈര്‍ കെ.എ, മഹറൂഫ് അണങ്കൂര്‍, ശിഹാബ് അണങ്കൂര്‍, അബ്ദുല്ല ആലൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."