HOME
DETAILS

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം: ശിലാസ്ഥാപന വേദി പാര്‍ക്കിങ് സ്ഥലമായി

  
backup
May 08 2018 | 07:05 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%ae-3

 

 

കാഞ്ഞങ്ങാട്: ഒരു നാടിന്റെ സ്വപ്നമായ കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം പ്രവൃത്തി എന്ന് തുടങ്ങുമെന്നറയാതെ ജനങ്ങള്‍. ശിലാസ്ഥാപന കര്‍മം നടത്തി മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു പ്രവൃത്തിപോലും ഇതുവരെ തുടങ്ങിയിട്ടില്ല.
ശിലാസ്ഥാപന ചടങ്ങുകള്‍ നടന്ന സ്ഥലവും പരിസരവും വലിയ വാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി കൈയടക്കികഴിഞ്ഞു. പൊതുമരാമത്തു വകുപ്പ് മന്ത്രിയ്ക്ക് പകരം മന്ത്രി ചന്ദ്രശേഖരനാണ് ഏപ്രില്‍ 14ന് മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
പി. കരുണാകരന്‍ എം.പിയും ആര്‍.ബി.ഡി.സി ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്ത പരിപാടിയില്‍ വിതരണം ചെയ്ത രേഖയില്‍ പറഞ്ഞത് എത്രയും പെട്ടെന്ന് പാലത്തിന്റെ പണി തുടങ്ങുമെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ്.
എന്നാല്‍ ആഴ്ചകള്‍ നാല് കഴിഞ്ഞിട്ടും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല . മേല്‍പ്പാലത്തിന്റെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോട് ചോദിച്ചാല്‍ അവര്‍ക്കും അറിയില്ല. മാസങ്ങള്‍ക്ക് മുന്‍േ ജോലി തുടങ്ങി പാലത്തിന്റെ പണി പകുതിയെങ്കിലും ആവേണ്ട സമയം ഇപ്പോള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. അതിനിടയിലുണ്ടായ കേസും മറ്റു പ്രശ്‌നങ്ങളുമാണ് ഇത്രയും നീട്ടിക്കൊണ്ടുപോയത്.
ശിലാസ്ഥാപനം അടുത്തപ്പോഴുമുണ്ടായി ചില പ്രശ്‌നങ്ങള്‍. അതും പരിഹരിച്ചാണ് ശിലാസ്ഥാപനം നടന്നത്. അതുവരെ പ്രവൃത്തിച്ച ആക്ഷന്‍ കമ്മിറ്റിയെ അപ്രസക്തമാക്കുന്ന വിധത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകളും. അതുകൊണ്ട് തന്നെ മേല്‍പ്പാലം പ്രവൃത്തി എപ്പോള്‍ തുടങ്ങും എന്ന ചോദിച്ചാല്‍ ആക്ഷന്‍ കമ്മിറ്റിക്കാരും ഇപ്പോള്‍ കൈമലര്‍ത്തുന്നു.
നഗരത്തില്‍ കെ.എസ്.ടി.പി പാത നിര്‍മാണ ജോലി അന്ത്യത്തോട് അടുക്കുമ്പോള്‍ പാലം തുടങ്ങുന്ന ഭാഗത്തു പ്രധാന പാത ഏതു വിധത്തില്‍ ആയിരിക്കണമെന്ന് ഇപ്പോള്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കെ.എസ്.ടി.പി നിര്‍മിച്ച പാതയും ഡിവൈഡറുകളും പിന്നെയും പൊട്ടി പൊളിക്കേണ്ടി വരും.
ഈ കാര്യങ്ങളൊക്കെ മുന്നില്‍ കണ്ടിട്ടും മേല്‍പ്പാലം പണി തുടങ്ങുന്ന കാര്യത്തില്‍ ഏറ്റെടുത്ത കരാര്‍ കമ്പനിക്കാര്‍ക്കോ ചെയ്യിക്കേണ്ട ആര്‍.ബി.ഡി.സിക്കോ ഒരു അനക്കവും ഇല്ലാത്തതാണ് ഇതിന്റെ ഭാവിയെ സംബന്ധിച്ച് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്. നഗരത്തിന്റെ പ്രശ്‌നങ്ങളില്‍ മുന്‍കൈയെടുക്കേണ്ട നഗരസഭാ ഭരണകൂടവും ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago