HOME
DETAILS
MAL
വില പൊള്ളുന്നു; ആശ്വാസമായി വഴിയോര കച്ചവടക്കാര്‍
backup
June 23 2016 | 23:06 PM
കുന്നംകുളം: പച്ചക്കറിക്ക് വിപണിയിലെ വില പൊള്ളുമ്പോള്‍ കുന്നംകുളത്തെ വഴിയോര കച്ചവടക്കാര്‍ സാധാരണക്കാര്‍ക്ക്് ആശ്വാസമാവുകയാണ്.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും തൃശൂരിലെ മൊത്തക്കച്ചവടക്കാരില്‍നിന്നും വാങ്ങുന്ന പച്ചക്കറികള്‍ നഗരത്തില്‍ ടാര്‍ പോളിന് വലിച്ചുകെട്ടിയ ടെന്റില്വച്ച് വില്‍പ്പന നടത്തുകയാണ്.
പൊതുമാര്‍ക്കറ്റില്‍ 64 രൂപ വിലവരുന്ന തക്കാളി ഇവിടെ വില 50 ആണ്. മൂന്നു കിലോ പച്ചക്കറികിറ്റ് 45 രൂപ നല്കി വാങ്ങിയാല്‍ ശരാശരി നാലു ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
കെട്ടിട വാടകയോ ഭീമമായ മുതല്‍മുടക്കോ ഇല്ലെന്നതിനാല്‍ ചെറിയ ലാഭത്തില്‍ വില്‍പ്പന നടത്തുന്നതിനാലാണ് കുറഞ്ഞ വിലക്ക് വില്‍പ്പന നടത്താനാകുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."