HOME
DETAILS
MAL
പി.എം.ഇ.ജി.പി വായ്പ; അപേക്ഷിക്കാം
backup
May 09 2018 | 02:05 AM
കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പി.എം.ഇ.ജി.പി പദ്ധതി പ്രകാരമുള്ള വായ്പക്ക് അപേക്ഷിക്കാം.
ഗ്രാമപ്രദേശങ്ങളില്‍ 25 ലക്ഷം രൂപ വരെ അടങ്കലുള്ള വ്യവസായ സംരംഭങ്ങളോ 10 ലക്ഷം രൂപ വരെ അടങ്കലുള്ള സേവന മേഖലാ സംരംഭങ്ങളോ ആരംഭിക്കുന്നതിന് ബാങ്കുകള്‍ വഴി വായ്പ നല്‍കും.
ജനറല്‍ വിഭാഗങ്ങളിലുള്ളവര്‍ പദ്ധതിയുടെ 10 ശതമാനവും വനിതകളും ന്യൂനപക്ഷവും ഉള്‍പ്പടെ മുന്‍ഗണനാ വിഭാഗങ്ങളിലുള്ളവര്‍ അഞ്ച് ശതമാനവും സ്വന്തമായി മുടക്കണം. ബാക്കി ബാങ്ക് വായ്പ ലഭിക്കും.
ജനറല്‍ വിഭാഗത്തിന് 25 ശതമാനവും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് 35 ശതമാനവും മാര്‍ജിന്‍ മണി ഗ്രാന്റ് അനുവദിക്കും. വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ കര്‍ബല ജങ്ഷനിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസിലും 04742743587 ഫോണ്‍ നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."