യൂത്ത് സ്ക്വയര്‍ സംഘടിപ്പിച്ചു
മുക്കം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുക്കത്ത് യൂത്ത് സ്ക്വയര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ബസ്റ്റാന്‍ഡ് പരിസരത്താണ് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനും കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനും ഒരേ നയങ്ങളാണ് കേന്ദ്രം പെട്രോള്‍ വില കൂട്ടുമ്പോള്‍ നികുതി കുറച്ച് സാധാരണക്കാരെ രക്ഷിക്കാന്‍ കേരളം തയ്യാറാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. യൂത്ത് സ്ക്വയര്‍ എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് പ്രസിഡന്റ് കെ.ടി അജ്മല്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.
പി.എം നിയാസ്, എം.ടി അഷ്റഫ്, വി.എന്‍ ജംനാസ്, സജീഷ് മുത്തേരി, മുജീബ് നിലമ്പൂര്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."