HOME
DETAILS

റേഷന്‍കാര്‍ഡ്: 33 പഞ്ചായത്തുകള്‍ അന്തിമ പട്ടിക അംഗീകരിച്ചു

  
backup
March 14 2017 | 19:03 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-33-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d


മലപ്പുറം: പുതുക്കിയ റേഷന്‍കാര്‍ഡിനുള്ള അന്തിമ പട്ടിക അംഗീകരിച്ചതു ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങള്‍. ഈ മാസം എട്ടിനു മുന്‍പ് എല്ലാ തദ്ദേശ സ്ഥാപനങ്ങും അന്തിമ പട്ടിക അംഗീകരിക്കണമെന്നാണ് നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടിലല്.
33 തദ്ദേശസ്ഥാപനങ്ങളില്‍നിന്നായി 1,614 അനര്‍ഹരെയാണ് കണ്ടെത്തിയത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനുശേഷം അനര്‍ഹരാണെന്നു തെളിഞ്ഞാല്‍ ഇവരെ പട്ടികയില്‍നിന്ന് ഒഴിവാക്കും.  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ, മുന്‍ഗണനേതര പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചു വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു ശേഷമാണ് അന്തിമ പട്ടികയില്‍ അനര്‍ഹരായവര്‍ വീണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണസമിതിയോഗം ചേരുന്നതിനും ഗുണഭോക്തൃപട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, അനര്‍ഹരെ ഒഴിവാക്കുന്നതിലേറെ അര്‍ഹരെ ഉള്‍പ്പെടുത്താനുള്ള ആവശ്യങ്ങളാണ് വാര്‍ഡ് സഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്തുകളിലും നഗരസഭകളിലും ലഭിച്ച മുന്‍ഗണന പട്ടികയുടെ അടിസ്ഥാനത്തില്‍ അനര്‍ഹരുടെ നീണ്ട നിരയുണ്ട്. പഞ്ചായത്തുകളും നഗരസഭകളും അനര്‍ഹരെ ഒഴിവാക്കി പട്ടിക അന്തിമമാക്കി അതാതു സമിതികള്‍ അംഗീകരിച്ചു പ്രമേയം പാസാക്കണമെന്നാണ് നിര്‍ദേശം. ജനുവരി 31ന് മുന്‍പു പട്ടിക അംഗീകരിക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. തുടര്‍ന്നു ഫെബ്രുവരി 20 വരെയും പിന്നീട് 23 വരെയും പിന്നീട് മാര്‍ച്ച് മൂന്നു വരെയും നീട്ടി. എന്നിട്ടും പട്ടികയ്ക്ക് അംഗീകാരമാകാത്തതിനെ തുടര്‍ന്ന് ഈ മാസം എട്ടു വരെ സമയപരിധി വീണ്ടും നീട്ടിയിരുന്നു. എന്നിട്ടും മുഴുവന്‍ പഞ്ചായത്തുകള്‍ക്കും പട്ടിക അംഗീകരിക്കാനായിട്ടില്ല. ഇനിയും അംഗീകരിക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക അംഗീകരിച്ചതായി കണക്കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  3 months ago
No Image

കരിപ്പൂര്‍ : എയര്‍ ഇന്ത്യയുടെ രണ്ട് എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

Kerala
  •  3 months ago