HOME
DETAILS

നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ട്

  
backup
May 09 2018 | 07:05 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

 

ഇരിങ്ങാലക്കുട : നഗരസഭയിലെ നാലു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധി ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിയമവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും ലംഘിച്ച് കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതായും, വസ്തു നികുതി സംബന്ധിച്ച് രേഖകളും രജിസ്റ്ററുകളും പരിശോധനക്ക് ലഭ്യമാക്കിയില്ലന്നും, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഇന്‍കംമ്പന്‍സി രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മൊബൈല്‍ ടവറുകള്‍ക്ക് വസ്തു നികുതി നിര്‍ണയം നടത്തി തുക ഈടാക്കിയിട്ടില്ല, സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതി ചാര്‍ജില്‍ വ്യതിയാനമില്ല, നഗരസഭയിലേക്ക്് കൈമാറി കിട്ടിയ സ്ഥാപനങ്ങളിലേക്ക് വാങ്ങുന്നസാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാട്ടൂര്‍ ബൈപ്പാസ്സ്് റോഡ് സ്ഥല ലഭ്യത ഉറപ്പാക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വനിത ഘടക പദ്ധതി നടപ്പാക്കിയതും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ്. തൊഴില്‍ നികുതി പിരിവ് കാര്യക്ഷമമല്ലന്ന് ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2016-2017 വര്‍ഷത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണ്ണയിച്ച് നഗരസഭയുടെ തനതു വരുമാനം വര്‍ധിപ്പിച്ചതിനെ പ്രശംസിച്ചിട്ടുണ്ട്. അഴിമതി മൂടിവക്കുന്നതിനാണ് ഭരണ നേതൃത്വം ശ്രമിക്കുന്നതെന്ന് എല്‍. ഡി. എഫ് ആരോപിച്ചു. കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുക്കാതിരുന്നത്് വിമര്‍ശനത്തിനിടയാക്കി.
സെക്രട്ടറിയുടെ അഭാവത്തില്‍ കൗണ്‍സില്‍ യോഗം മാറ്റിവെക്കണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 31 കം ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ ക്രമവല്‍ക്കരണത്തിന്റെയും, സ്വീകരിച്ച നടപടികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും വിവിധ വകുപ്പു മേധാവികളോട് സമര്‍പ്പിക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago