HOME
DETAILS
MAL
പരാതി പരിഹാര അദാലത്തുമായി മുകേഷ് എം.എല്‍.എ
backup
May 10 2018 | 02:05 AM
കൊല്ലം: എം. മുകേഷ് എം.എല്‍.എ പനയം പഞ്ചായത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ കുടിവെള്ളം സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരമായി. ആകെ ലഭിച്ച 293 പരാതികളില്‍ 15 എണ്ണം ഉടന്‍തന്നെ പരിഹാരിച്ചു.
കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികള്‍ 2017-18 ലെ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാനാണ് നിര്‍ദേശം. മറ്റുള്ളവ തീര്‍പ്പാക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പനയം പഞ്ചായത്ത് പ്രസിഡന്റ് ഷീല, വൈസ് പ്രസിഡന്റ് അഡ്വ. ജയകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. രാജശേഖരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."