''സന്നദ്ധ സേവനങ്ങള്‍ക്ക് റമദാന് വേദിയാക്കണം''
ഹിദായ നഗര്‍ (ചെമ്മാട്): സന്നദ്ധ സേവനങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും റമദാന് വേദിയാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയായ 'ഹാദിയ' സംഘടിപ്പിക്കുന്ന റമദാന് പ്രഭാഷണ പരമ്പരയുടെ മൂന്നാംദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നിരാലംബരുടെ കണ്ണീരൊപ്പാനും യുവാക്കള്‍ സമയം കണ്ടെത്തണമെന്നും അതുവഴി സഹജീവി സ്നേഹമുണ്ടാക്കിയെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ഹംസ ഹാജി അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി മജ്ലിസുന്നൂറിന് നേതൃത്വം നല്കി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, യു. ശാഫി ഹാജി ചെമ്മാട്, സിദ്ദീഖ് ഹാജി ചെറുമുക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹംസ ഹുദവി ഊരകം സ്വാഗതവും നാസിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു. നാളെ സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 26 ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."