എഴുപത്താറിന്റെ നിറവിലും കൃഷിയില്‍ സജീവമായി ഹംസ ഹാജി
പത്തിരിപ്പാല: 76വയസ് കഴിഞ്ഞെങ്കിലും കൃഷിയില്‍ ഹംസ ഹാജിക്ക് ഇപ്പോഴും 20 വയസുകാരന്റെ ചുറുചുറുക്കാണ്. പൂക്കാട്ട്കുന്ന് പേരൂര്‍ പെരുംപാറ മൊയ്തീന്‍ മകന്‍ ഹംസ ഹാജി പാരമ്പര്യമായി കൃഷികുടുംബത്തിലെ അംഗമായതു കൊണ്ടാകാം പ്രായത്തിന്റെ അവശതയിലും വീടിനു ചുറ്റുമുള്ള പച്ചക്കറികളും നാണ്യവിളകളും സ്വന്തം കൈകൊണ്ട് മാത്രമാണെന്നറിയുമ്പോള്‍ ആരും ഒന്ന് വിസ്മയിച്ച് പോകും. രാവിലെ നിസ്‌കാര ശേഷം കൃഷികയോട് മല്ലിടുന്ന ഹാജിയാരുടെ ചിത്രം ഏതൊരാള്‍ക്കും പാഠമാണ്. അതും തികച്ചും ജൈവ പ്രകൃതി വിഭവങ്ങള്‍ മാത്രമുപയോഗിച്ച് ഉണ്ടാക്കുന്ന പച്ചക്കറി വിഭവങ്ങള്‍ കാഴ്ചക്കും ആരോഗ്യത്തിനും ഫലപ്രദമാണെന്ന അത് കാണുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.
കുരുമുളക്, തെങ്ങ് തുടങ്ങിയ നാണ്യവിളകളും, കയ്പ, പടവലം, കുമ്പളം, ചീര, മുരിങ്ങ, വഴുതനങ്ങ, മുളക്, വെള്ളരി, പയര്‍, പുളികള്‍, ചക്ക, കറിവേപ്പില, ചുരങ്ങ, ചേമ്പ്, ചേന, നെല്ലിക്ക തുടങ്ങിയ ഹാജിയാരുടെ പരിചരണമേറ്റ് വളരുന്നവയുടെ പട്ടിക നീണ്ടതാണ്. ആരോഗ്യസംരക്ഷണത്തിനു പുറമെ നല്ലപച്ചക്കറികള്‍ ആഹരിക്കാന്‍ സാധിക്കുമെന്ന ആശ്വാസത്തിലാണദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."