സെന്‍കുമാറിനെ പുറത്താക്കിയതില്‍ ചട്ടലംഘനമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പൊലിസ് തലപ്പത്തുനിന്നും മാറ്റിയത് ചട്ടലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ട് വര്‍ഷമെങ്കിലും ഒരേ സ്ഥാനത്ത് തുടരണമെന്നതാണ് ചട്ടമെന്ന് കേന്ദ്രം വ്യക്തമാക്കി.
സെന്‍ഡ്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലില്‍ ഇടത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് സെന്‍കുമാറിന് പിന്തുണയുമായെത്തിയത്. സ്ഥാനം മാറ്റുന്നതില്‍ രാഷ്ടീയ ഇടപെടല്‍ ഉണ്ടാവാതിരിക്കാനാണ് സുപ്രിംകോടതി ഈ ചട്ടം നിര്‍ദ്ദേശിച്ചതെന്നും അഭിഭാഷകന് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ട്രൈബൂണല്‍ ജൂലായ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.
അതേ സമയം കേസില്‍ ഇതുവരെ വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. അതിനായി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
എല്‍.ഡി.എഫ് അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹറയെ ഡി.ജി.പി സ്ഥാനത്ത് നിയമിച്ചിരുന്നു. ഒരു വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കെയാണ് സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."