HOME
DETAILS

മാടത്തുംപാറ നിവാസികള്‍ക്ക് നടക്കാനെങ്കിലും ഒരു പാലം വേണം

  
backup
May 10 2018 | 06:05 AM

%e0%b4%ae%e0%b4%be%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95


പടിഞ്ഞാറത്തറ: ആദിവാസികളുള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ നിത്യേന സഞ്ചരിക്കുന്ന മാടത്തുംപാറ കപ്യാര്‍കുന്ന് കടവില്‍ നടക്കാനെങ്കിലും ഒരു പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവില്‍ കിലോമീറ്ററുകള്‍ താണ്ടിവേണം ഇവിടുത്തുകാര്‍ക്ക് പടിഞ്ഞാറത്തറ ടൗണിലേക്കെത്താന്‍. പടിഞ്ഞാറത്തറ കപ്യാര്‍കുന്ന് ചെറുപുഴയിലാണ് പാലം നിര്‍മിക്കുന്നതിനായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചിരുന്നത്.
വിവിധ ആദിവാസി ഗോത്രസമുദായങ്ങള്‍ ഉള്‍പ്പെടെ നിരവധി ജനങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് മഴക്കാലമാവുന്നതോടെ കിലോമീറ്ററുകള്‍ താണ്ടിവേണം ഇവിടുത്തുകാര്‍ക്ക് ടൗണിലേക്കെത്താന്‍. ആദിവാസി മേഖലകൂടിയായ ഇവിടെ കുറിച്ച്യ പണിയ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പടിഞ്ഞാറത്തറ സ്‌കൂളിലേക്ക് പോകുന്നതിനും ജില്ലയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നതിലും വളരെ പ്രയാസമാണ് നേരിടുന്നത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ പുഴയിലൂടെ ഇറങ്ങിയാണ് അക്കരെ കടക്കുന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നുമുണ്ട്. കൂടാതെ മലമ്പാമ്പുകളുടെ ശല്ല്യമുള്ളതിനാല്‍ പുഴയില്‍ ഇറങ്ങുന്നത് ഏറെ ഭീതികരവുമാണന്ന് നാട്ടുകാര്‍ പറയുന്നു. പാലം യാഥാര്‍ഥ്യമാവുന്നതോടെ രോഗികളെ ആശുപത്രിയിലേക്കെത്തിക്കുന്നതിനും മറ്റും മീറ്ററുകള്‍ മാത്രം സഞ്ചരിച്ചാല്‍ റോഡിലേക്കുന്നതിനും സഹായകമാണ്. എന്നാല്‍ താല്‍ക്കാലികാശ്വാസമെന്നോണം പ്രദേശ വാസികള്‍ റിങ്ങുകളും അതില്‍ മീതെ രണ്ട് പോസ്റ്റും ഇട്ട് നടന്ന് അക്കരെയെത്തുന്നതിനായി സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് സാമൂഹ്യ വിരുദ്ധര്‍ രണ്ട് റിങ്ങ് ഇവിടെ നിന്ന് മാറ്റുകയും കാല്‍നടയാത്രപോലും ദുഷ്‌കരമാക്കുകയും ചെയ്തു.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മാത്രം പ്രദേശത്തേക്ക് വരികയും തെരഞ്ഞെടുപ്പ് വാഗ്ദാനമായി പാലം നിര്‍മിക്കുമെന്ന് പറഞ്ഞ് പോവുകയല്ലാതെ ഇതുവരെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പടിഞ്ഞാറത്തറയും കപ്യാര്‍കുന്നും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പാലം നിര്‍മിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  32 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  35 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago