HOME
DETAILS

വിശ്വാസികളെ വരവേല്‍ക്കാന്‍ വിശുദ്ധ ഗേഹങ്ങള്‍ ഒരുങ്ങി

  
backup
May 10 2018 | 08:05 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-2


ജിദ്ദ: റമദാനില്‍ വിശുദ്ധ ഗേഹങ്ങളിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഇരുഹറം കാര്യാലയത്തിന് കീഴിലെ സേവന വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹറം മന്ത്രാലയം അറിയിച്ചു.

പുണ്യ മാസത്തില്‍ ഹറം മസ്ജിദിലേക്കുള്ള 210 കവാടങ്ങളും മുഴുവന്‍ സമയവും തുറന്നിടും. നിലവില്‍ 68 കവാടങ്ങളാണു തുറന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും വികലാംഗര്‍ക്ക് മാത്രമായി ഇരുപതോളം കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
ഹറമിനുള്ളിലെ തീര്‍ഥാടകരുടെ തിരക്കിന്റെ തോത് പുറത്തുള്ള തീര്‍ഥാടകരെ അറിയിക്കാന്‍ കവാടങ്ങളില്‍ ചുവപ്പും പച്ചയും നിറങ്ങളിലുള്ള ലൈറ്റുകളുള്ള ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് കോണികളും നിര്‍മിച്ചിട്ടുണ്ട്. ഉന്തുവണ്ടികള്‍ക്കായി പ്രത്യേക വഴിയും സ്ത്രീകള്‍ക്ക് മാത്രമായുള്ള ഏരിയകളും തയാറാണ്. നമസ്‌കാരത്തിന് കൂടുതലാളുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മുറ്റം ഒരുക്കുക, നിര്‍മാണ ജോലികള്‍ നടക്കുന്ന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മുറ്റങ്ങള്‍ വൃത്തിയാക്കുക, കേടുപാടുകള്‍ സംഭവിച്ച മാര്‍ബിളുകളും ടൈല്‍സുകളും മാറ്റി പുതിയത് സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

അതേസമയം കുറ്റമറ്റ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങളോടും ലോകോത്തര നിലവാരത്തോടും ഏറ്റവും മികച്ച രീതിയിലുമാണ് വികസനം നടപ്പിലാക്കുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. ഇവരുടെ സേവനത്തിനായി അധികമായി 10,000ത്തിലധികമായി പുരുഷ്യ സ്ത്രീ ഉദ്യോഗസ്ഥരെ നിയമിച്ചിതായി ഹറം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസി പറഞ്ഞു.

തിരക്ക് നിയന്ത്രിക്കാനും പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാനും ഹറമിന്റെ വിശുദ്ധിയെ കളങ്കപെടുത്തുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും ഹറം സുരക്ഷാ വിഭാഗവും പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.

ഹറമിലേക്കുള്ള തീര്‍ഥാടകരുടെ പോക്കുവരവുകള്‍ എളുപ്പമാക്കുന്നതിന് ട്രാഫിക്, പൊലിസ്, ഗതാഗത വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കാല്‍നടക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാക്കുന്ന വിധത്തിലാണ് റമദാന്‍ ട്രാഫിക് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.


മസ്ജിദുല്‍ ഹറാമിലെ തറാവീഹ് സമസ്‌കാരം തത്സമയം കാണുന്നതിന് എട്ട് വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചു. തീര്‍ഥാടകര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ഇതു ഉപയോഗിക്കും. മക്ക പ്രവേശന കവാടങ്ങള്‍ക്കടുത്തും തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ഗദര്‍ശനത്തിന് മാത്രമായി സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

സിവില്‍ ഡിഫന്‍സ്, ഇരുഹറം കാര്യാലയം, ഹറം പോലീസ് എന്നിവക്ക് കീഴില്‍ സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.ഇതിനു പുറമെ റമദാനില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്.

ഹറമിനടുത്ത സ്ഥലങ്ങളില്‍ ഡങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് നിര്‍മാര്‍ജ്ജന കമ്മിറ്റി അറിയിച്ചു. ഹറം മേഖലയിലുള്ളവര്‍ക്കും തീര്‍ഥാടകര്‍ക്കും സുരക്ഷിതമായ ആരോഗ്യാവസ്ഥ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പത്തു ദശലക്ഷം തീര്‍ഥാടകരെയാണ് ഈ വര്‍ഷത്തെ റമദാനില്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തീര്‍ഥാടകരെ സ്വീകരിക്കുവാണും അവര്‍ക്ക് വേണ്ട ശുശ്രൂഷയും മറ്റു കാര്യങ്ങള്‍ക്കും വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈജിപ്ത്, പാക്കിസ്ഥാന്‍. ഇന്ത്യ, ഇന്ത്യോനേഷ്യ, ജോര്‍ദാന്‍, അള്‍ജീരിയ, മലേഷ്യ, ഇറാഖ് തടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഈ പ്രാവശ്യമെത്തുക.

വിശുദ്ധ റമദാനില്‍ ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ശൈഖ് ഡോ. യാസിര്‍ അല്‍ദോസരിയെ നിയമിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. മസ്ജിദുന്നബവിയില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ശൈഖ് ഡോ. അഹ്മദ് അല്‍ഹുദൈഫി, ശൈഖ് ഡോ. ഖാലിദ് അല്‍മുഹന്ന, ശൈഖ് ഡോ. മഹ്മൂദ് ഖാരി എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.


 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago