ഹൈമാസ്റ്റ് വിളക്ക് തെളിയുന്നില്ല
തുറവൂര്‍: മത്സ്യ ബന്ധന വള്ളങ്ങള്‍ അടുക്കുന്ന പള്ളിത്തോട്, ചാപ്പക്കടവ് തീരത്തെ ഹൈമാസ്റ്റ് വിളക്ക് പത്ത് മാസമായിട്ട് തെളിയുന്നില്ല. എ.എം.ആരിഫ് എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ മുടക്കിയാണ് വിളക്ക് തീരപ്രദേശത്ത് സ്ഥാപിച്ചത്.
തൊഴിലാളികള്‍ക്ക് വള്ളം ഇറക്കുന്നതിനും തൊഴിലുപകരണങ്ങള്‍ കയറ്റിവയ്ക്കുന്നതിനും ഈ വിളക്ക് വളരെ പ്രയോജനകരമായിരുന്നു. കുത്തിയതോട് പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് ചാപ്പക്കടവ് തീരം. തുരമ്പുകയറി ഒരോ ഭാഗവും നഷ്ടപ്പെട്ട വിളക്കിന്റെ അറ്റകുറ്റപ്പണി നടത്താന്‍പോലും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് തീരദേശവാസികള്‍ പറഞ്ഞു. വിളക്ക് കണ്ണടച്ചതോടെ രാത്രിയില്‍ തെരുവ് നായ്ക്കളുടെയുീ കഞ്ചാവ് മയക്ക്മരുന്ന് വില്പനക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണെന്ന് തീരദേശ വാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."