കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്
കേണിച്ചിറ: സ്വകാര്യ ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ യാത്രക്കാരുടെ സൗകര്യാത്തിനു കെ.എസ്.ആര്.ടി.സി ബസ് സര്‍വിസുകള്‍ ആരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്റെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
ബത്തേരി-നടവയല്‍-മാനന്തവാടി റൂട്ടില്‍ 22 സ്വകാര്യ ബസുകളും 12 കെ.എസ്.ആര്.ടി.സി ബസുകളുമാണ് സര്‍വിസ് നടത്തുന്നത്. സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും ഒരേ വ്യക്തിയുടേതാണ്.
കെ.എസ്.ആര്.ടി.സി.ബസുകളാണ് യാത്രയ്ക്ക് സുരക്ഷിതത്വം നല്‍കുന്നത്. ബസ് സര്‍വിസുകള്‍ ഇല്ലാത്ത റൂട്ടിനെകുറിച്ച് സ്വകാര്യ ബസ് മുതലാളിമാര്‍ മുതലക്കണ്ണീര് ഒഴുക്കുമ്പോള്‍ കഴിഞ്ഞ നാലു ദിവസം സ്വകാര്യ ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ പോലും സമരം ചെയ്ത് ജനങ്ങളെ വലക്കുകയായിരുന്നു.
സ്വകാര്യ ബസ് സമരംമൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സ്വകാര്യ ബസുകള്‍മാത്രം സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തണം. ബത്തേരിയില്‍ നിന്നും കുറ്റ്യാടി, കാസര്‍ഗോഡ്, ഇരിട്ടി എന്നിവിടങ്ങളിലേക്ക് പുതുതായി സര്‍വിസുകള്‍ ആരംഭിക്കണമെന്നും സ്കൂള്‍-കോളജ് സമയത്ത് കോളജ് ബസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യു.എം അജേഷ് അധ്യക്ഷനായി. സുനില്‍ ഡി വാഴയ്ക്കല്‍, ശിശിരം സാബു, കെ.എം അനസ്, ജയ്സണ്‍ നെല്ലിയമ്പം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."