HOME
DETAILS
MAL
വീല്‍ചെയര്‍ വിതരണം ചെയ്തു
backup
March 15 2017 | 18:03 PM
ആലുവ : കീഴ്മാട് ഗ്രാമപഞ്ചായത്തിലെ സാന്ത്വന പരിചരണ വിഭാഗത്തിലെ രോഗികള്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വാങ്ങിയ വീല്‍ ചെയറുകളാണ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്മാന് അഭിലാഷ് അശോകന് വീല്‍ ചെയര്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. ലിസ്യു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡോ. രേണു ജോയ്, ഡോ. ഗ്രേസ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എം.ബി ഷാജി, വി.ടി വസന്തകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഐ സിറാജ്, ടി.വി ജോണി, പാലിയേറ്റീവ് നഴ്സ് നിഷ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. രോഗികളുടെ ബന്ധുക്കള്‍ വീല്‍ ചെയര്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."