അമ്മ ഞാനറിയുന്നതില് വച്ച് ഏറ്റവും നല്ല ഇന്ത്യക്കാരിയെന്ന് രാഹുല്‍
ബംഗളൂരു: ബി.ജെ.പിയുടെ വിലകുറഞ്ഞ രാഷ്ട്രീയം കൊണ്ട് തകര്‍ക്കാവുന്നതല്ല തന്റെ അമ്മ ഇന്ത്യയില്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയെന്ന് രാഹുല്‍ ഗാന്ധി. എന്റെ അമ്മ ഇറ്റലിക്കാരിയാണ്. പക്ഷേ ഞാനറിയുന്ന പല ആളുകളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരിയാണ് അവര്‍ എന്നും രാഹുല്‍ തുടര്‍ന്നു.
സോണിയാ ഗാന്ധിയെന്ന തന്റെ അമ്മ രാജ്യത്തിന് വേണ്ടി ഒരുപാട് സഹിച്ചു. ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവര്‍ ചെലവിട്ടത് ഇന്ത്യയിലാണ്. ജീവിതത്തില്‍ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിട്ടും രാജ്യത്തെ മുറുകെ പിടിച്ചവരാണ് അവര്‍. എന്നിട്ടും അമ്മയുടെ പൗരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പലര്‍ക്കും താല്പര്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അനാവശ്യമായി അവരെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. അത് അദ്ദേഹത്തിന് ആനന്ദം നല്‍കുന്നതാണ്. അതൊന്നും ഒരിക്കലും പറഞ്ഞ് മാറ്റാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.നേരിട്ടുള്ള സംവാദത്തിന് താന്‍ മോദിയെ വെല്ലുവിളിച്ചതാണ്. എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിനെയും തന്നെയും കുറ്റംപറയാന്‍ മാത്രമേ താല്പര്യമുള്ളൂ. 15 മിനുട്ട് നേരം പോലും താനുമായി സംസാരിക്കാനുള്ള ധൈര്യമില്ല മോദിക്കെന്നും ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ വികസനത്തിന്റെ വഴിയേയാണ് ജനങ്ങളോട് സംസാരിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മോദിയുമായി സംസാരിക്കാന്‍ തനിക്ക് താല്പര്യമുണ്ട്. എന്നാല്‍ മോദിക്ക് അതിന് സാധിക്കുന്നില്ല. കാരണം അദ്ദേഹത്തിന് കര്‍ണാടകയെ കുറിച്ച് ഒന്നുമറിയില്ല. ഇവിടെ എന്താണ് നടക്കുന്നത് എന്ന് പോലും അദ്ദേഹത്തിനറിയില്ല. വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് അദ്ദേഹം സംസ്ഥാനത്തെത്തിയിരിക്കുന്നതെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."