HOME
DETAILS
MAL
എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്പിച്ച സംഭവം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
June 25 2016 | 01:06 AM
മട്ടന്നൂര്‍: ചാവശ്ശേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ മട്ടന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചാവശ്ശേരി സ്വദേശികളായ ശങ്കര്‍(28), ബാബുനിവാസില്‍ വൈഷ്ണവ് (28), ഐശ്വര്യ നിവാസില്‍ കെ.എം അനൂപ്(25), കണിക്കകത്ത് വീട്ടില്‍ ജിജോ(25) എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐ ഷജു ജോസഫ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പത്തരയോടെ പള്ളിയില്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവേയാണ് എസ്.ഡി.പി.ഐ പ്രവര്ത്തകന് ചാവശ്ശേരി പുതിയ പുരയില്‍ മൈക്കൂട്ട് സാജീര്‍(21)നെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപരുക്കേല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."