കൂട്ടായി സുധീഷെത്തി; ശ്രീലക്ഷ്മി ഇനി സനാഥ
കൊല്ലൂര്‍വിള: മഹിളാമന്ദിരത്തിലെ അന്തേവാസിയായിരുന്ന ശ്രീലക്ഷ്മി ഇനി അനാഥയല്ല. സുധീഷിന്റെ ജീവിത സഖിയാണ്. മേയറുടേയും എം.എല്‍.എമാരുടേയും പൊതു പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ ശ്രീലക്ഷമിയും സതീശനും തമ്മിലുള്ള വിവാഹം ആഘോഷപൂര്‍വം നടന്നു. അയത്തില്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ നടന്ന ചടങ്ങില്‍ സുധീഷ് ശ്രീലക്ഷ്മിയെ മിന്നുകെട്ടി ജീവിത സഖിയാക്കി.
മാതാപിതാക്കള്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ശ്രീലക്ഷ്മി കരിക്കോട്ടെ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെത്തിയത്. അഞ്ചാലുംമൂട് ഐ മാളില്‍ ജോലിയുണ്ടായിരുന്ന കാലത്ത് ശ്രീലക്ഷ്മി പരിചയപ്പെട്ട പെരിനാട് മുരുന്തല്‍ വയലില്‍ പുത്തന്‍വീട്ടില്‍ സിന്ധുലേഖയുടെയും ആര്‍. സതീശന്റെയും മകനാണ് സുധീഷ്. അടുത്തിടെ മരണപ്പെട്ട സിന്ധുലേഖയുടെ ആഗ്രഹമായിരുന്നു സുധീഷിനെകൊണ്ട് ശ്രീലക്ഷ്മിയെ വിവാഹം കഴിപ്പിക്കണമെന്നത്. മഹിളാമന്ദിരം മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ വിവാഹാലോചനയുമായെത്തിയപ്പോള്‍ സുധീഷും കുടുംബവും സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു.
നിറഞ്ഞ സദസില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി. രാജേന്ദ്രബാബുവും എം.എല്‍.എമാരായ എം. നൗഷാദും എം. മുകേഷും കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗീതാകുമാരിയും സത്താറും, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസും രക്ഷാകര്‍തൃ സ്ഥാനത്തു നിന്നു കൊണ്ട് വിവാഹ മംഗളകര്‍മത്തിന് നേതൃത്വം നല്‍കി. സര്‍ക്കാര്‍ മഹിളാമന്ദിരം മാനേജിങ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനിലും, ജെ. സുജനും വരനെയും സംഘത്തേയും സ്വീകരിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും സാമൂഹിക നീതി വകുപ്പിലെയും മഹിളാമന്ദിരത്തിലേയും ഉദ്യോഗസ്ഥരും കുടുംബങ്ങളും വരനെയും കൂട്ടരേയും സ്വീകരിക്കാനെത്തിയിരുന്നു. വിവാഹ ശേഷം നിരവധി പേര്‍ ഉപഹാരങ്ങള്‍ നല്‍കി നവദമ്പതികളെ ആശിര്‍വദിച്ചു. വിവാഹ ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."