ഷൊര്‍ണ്ണൂരില്‍ നിന്നുള്ള മെമു ട്രെയിനുകള്‍ മംഗളൂരു വരെ നീട്ടണം: എം.പി
കാസര്‍കോട്: വടക്കെ മലബാറിലെ റെയില്‍വേ യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് റെയില്‍വേ ബജറ്റിന്റെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പി കരുണാകരന്‍ എം.പി ചൂണ്ടിക്കാട്ടി. കേരളീയരുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ രാജധാനി എക്‌സ്പ്രസ് മൂന്നു ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമാക്കി മാറ്റണം. കാസര്‍കോടും തിരൂരും രാജധാനി എക്‌സ്പ്രസിനു പുതുതായി സ്റ്റോപ്പ് അനുവദിക്കണം. ഷൊര്‍ണൂര്‍-മംഗളൂരു റെയില്‍വേ ലൈന്‍ പൂര്‍ണമായും വൈദ്യൂതീകരിച്ച സാഹചര്യത്തില്‍ ഷൊര്‍ണൂര്‍ നിന്നുള്ള മെമു ട്രെയിനുകള്‍ മംഗളൂരു വരെ നീട്ടണം. ആലപ്പുഴ -കണ്ണൂര്‍ എക്‌സ്‌ക്യുട്ടിവ് എക്‌സ്പ്രസ്സ് (16307-8), തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ് (12082-3), എറണാകുളം കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് (16313-4) എന്നീ ട്രെയിനുകള്‍ മംഗളുരു വരെ നീട്ടുകയും പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുകയും വേണം.
കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേ ലൈന്‍ നിര്‍മാണത്തില്‍ സഹകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അിറയച്ച സാഹചര്യത്തില്‍ ബജറ്റില്‍ ഇതിനു തുക വകയിരുത്തണം. കേരളത്തിലേക്ക് ഓടുന്ന ദീര്‍ഘദൂര ട്രെയിനുകളിലെ പഴയ ബോഗി മാറ്റി പുതിയ ബോഗി അനുവദിക്കണം. റെയില്‍വേയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പി കരുണാകരന്‍ എം.പി പാര്‍ലമെന്റില്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."