HOME
DETAILS

റമദാന്‍ വ്രതം ഭക്ഷണത്തിന്റെ വില മനസിലാക്കുന്നതിനുള്ള അവസരം

  
backup
June 25 2016 | 01:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-3

പലപ്പോഴും ഭക്ഷണം അനാവശ്യമായി പാഴാക്കുന്ന കാഴ്ച കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെ തന്നെ ഒരു നേരം അല്ലെങ്കില്‍ ഒരു ദിവസം ഭക്ഷണം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രയാസം അനുഭവിക്കുന്നവരെ കാണാന്‍ ഇടയായിട്ടുണ്ട്. ഈ രണ്ട് അനുഭവങ്ങളുടെയും ഗൗരവം മനസിലാക്കി തരുന്ന ഒന്നായിട്ടാണ് റമദാനിലെ വ്രതത്തെ എനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്.
ഭക്ഷണത്തിന്റെ വില മനസിലാക്കുന്നതിനൊപ്പം വിശപ്പിന്റെ പ്രയാസം അനുഭവിച്ചറിയാനുള്ള ഒരു അവസരം. മറ്റൊരാളുടെ വേദന അല്ലെങ്കില്‍ പ്രയാസം അത് തന്റെ ജിവിതത്തിന് ബാധകമല്ലെന്ന് കരുതി ജീവിക്കുമ്പോള്‍ ഒരു ഓര്‍മപ്പെടുത്തലായിട്ടാണ് റമദാന്‍ എത്തുന്നത്. ഭക്ഷണം സജ്ജമായിരിക്കെ അത് വേണ്ടെന്ന് വച്ച്  നന്മ മാത്രം ഉദ്ദേശിച്ച് സല്‍ചിന്തകളില്‍ മുഴുകി പകല്‍ മുഴുവന്‍ തള്ളിനീക്കുമ്പോള്‍ വിശക്കുന്നവനോടുള്ള ഐക്യദാര്‍ഢ്യത്തിന് പുതിയൊരു മാനം ലഭിക്കുകയാണ്.
ഒരു സ്വയം വിലയിരുത്തലിനുള്ള അവസരമായിട്ടാണ് റമദാന്‍ മാസത്തെ കാണേണ്ടത്. മനസിന്റെ ശുദ്ധീകരണം എന്ന ബൃഹത് സന്ദേശമാണ് എല്ലാ മതങ്ങളും വ്രതത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ഹിന്ദുക്കള്‍ ശബരിമലയില്‍ പോകുന്നതിന് മുമ്പ് വ്രതം അനുഷ്ഠിക്കുന്നതും ക്രിസ്തുമത വിശ്വാസികള്‍ അവരുടേതായ രീതിയല്‍ വ്രതം അനുഷ്ഠിക്കുന്നതും മനസിന്റെ ശുദ്ധീകരണം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ്. അല്ലാതെ വെറുതെ പട്ടിണി കിടക്കുകയോ ഭക്ഷണം വേണ്ടെന്ന് വെയ്ക്കുകയോ ചെയ്യുന്നതില്‍ അര്‍ഥമില്ല.
വ്രതം അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നത് മാനസികമായ ഒരു ശുദ്ധീകരണമാണ്. റമദാനിലെ വ്രതവുമായി ബന്ധപ്പെട്ട് പുണ്യപ്രവര്‍ത്തികളുടെ ഒരു നിര തന്നെയാണ് അനുഭവപ്പെടുന്നത്. ഒപ്പം ഒരു സാഹോദര്യബന്ധത്തിന്റെ വലിയൊരു സന്ദേശവും. ഇഫ്താര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി തവണ അവസരം ലഭിച്ചിട്ടുണ്ട്.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഇഫ്താര്‍ ചടങ്ങുകള്‍ വലിയൊരു മതസൗഹാര്‍ദ്ദത്തിന്റെ വേദികളായിട്ടാണ് അനുഭവപ്പെട്ടത്. മറ്റ് ആവശ്യങ്ങള്‍ക്കായി ഒരുമിച്ച് കൂടുമ്പോഴുള്ള സദസ്സില്‍ നിന്ന് റമദാന്റെ സംഗമത്തെ വ്യത്യസ്തമാക്കുന്നത് ഭക്ഷണം ഉപേക്ഷിച്ച ശേഷം സായാഹ്നത്തില്‍ അത് കഴിക്കാനായി ഒരുമിച്ച് കൂടുമ്പോഴുള്ള സന്തോഷവും സാഹോദര്യവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago