എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് പീഡനം: സ്കൂള്‍ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കോവളം : മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും പീഡനവാര്‍ത്ത. വാഴമുട്ടത്ത് എല്‍.കെ.ജി വിദ്യാര്‍ഥിനിയായ നാലു വയസുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ 54 കാരനായ സ്കൂള്‍ ബസ് ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തു. വാഴമുട്ടം സുനില്‍ ഭവനില്‍ സുനില്‍ ദത്ത് (54 )ആണ് അറസ്റ്റിലായത്. പ്രതിയെ കാണണമെന്നാവശ്യപ്പെട്ട് ഒരു സംഘം കോവളം പൊലിസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ നിരവധി പൊലിസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.
കുട്ടി സ്ഥിരമായി പോയിവന്നിരുന്ന സ്കൂള്‍ ബസില്‍വെച്ചാണ് ഡ്രൈവര്‍ ക്രൂരകൃത്യം ചെയ്തത്. ഒരു മാസം മുമ്പായിരുന്നു സംഭവം. കഴിഞ്ഞ കുറെ ദിവസങ്ങളായികുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോവളം പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ വൈകിട്ട് മണിയോടെ പെണ്‍കുട്ടിയുടെ നാട്ടുകാരും ബന്ധുക്കളുമെന്നും അവകാശപ്പെട്ടെത്തിയ ഒരു സംഘം പ്രതിയെകാണണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ലാത്തിവീശി.
തുടര്‍ന്ന് പ്രതിയെ വൈദ്യ പരിശോധനക്കായി കൊണ്ടുപോകവെ പ്രതിഷേധക്കാര്‍ പൊലിസ് ജീപ്പ് തടഞ്ഞു.ഇതോടെ പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമായി.നിയന്ത്രിക്കാനാകാതെ വന്നതോടെ പൊലിസ് വീണ്ടും ലാത്തി വീശി. ഇതിനിടയിലാണ് പൊലിസുകാര്‍ക്കും പ്രതിഷേധക്കാരില്‍ ചിലര്‍ക്കും പരുക്കേറ്റത്.
വീണ്ടും സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ പൊലിസ് സ്റ്റേഷനു മുന്‍വശത്തുള്ള റോഡുപരോധിച്ചതോടെ ഏറെ നേരംഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.തുടര്‍ന്ന് എ.സി.പി..യുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഏറെ നേരം ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പൊലീസ് വീണ്ടും ലാത്തി വീശി. ചിതറിയോടിയവര് മറ്റു പലയിടങ്ങളില്‍ നിന്ന് കല്ലെറിഞ്ഞു. ഇതില്‍ പൊലിസുകാരില്‍ ചിലര്‍ക്കു പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും കേടുപറ്റി. രാത്രി വൈകിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പീഡനത്തിനിരയായ കുട്ടിയുടെ വീട്ടില്‍ എം.വിന്‍സെന്റ് എം.എല്‍.എ. സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."