മന്ത്രിസഭാ വാര്‍ഷികാഘോഷം ഒരുക്കങ്ങള്‍ വിലയിരുത്തി
കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ല കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ പരിപാടിയായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം മാറുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ജനകീയ പ്രസ്ഥാനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, ലൈബ്രറി-സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തുടങ്ങിയവ സര്‍വാത്മനാ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ പി.കെ ശ്രീമതി എം.പി അധ്യക്ഷയായി. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ സുരേഷ് ബാബു, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വെള്ളോറ രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, ഡി.എം.ഒ ഡോ. കെ നാരായണ നായിക്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു സംസാരിച്ചു.
16 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രഗല്‍ഭ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന്, നൃത്ത നൃത്യങ്ങള്‍, നാടകങ്ങള്‍ തുടങ്ങി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 17ന് മെഗാ ജോബ്‌ഫെസ്റ്റ്, വിവിധ സെമിനാറുകള്‍ എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."