പദ്ധതി വിഹിതം ചെലവഴിച്ചതില്‍ ഒന്നാം സ്ഥാനം പൊന്നാനി നഗരസഭയ്ക്ക്
പൊന്നാനി: പദ്ധതി വിഹിതം ചെലവഴിച്ചതില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം പൊന്നാനി നഗരസഭക്ക്. സംസ്ഥാനത്ത് രണ്ടാം സ്ഥാനവും പൊന്നാനി നഗരസഭക്ക് തന്നെയാണ്. ലഭ്യമായ വിഹിതത്തില്‍ 48.10% ചെലവഴിച്ചാണ് പൊന്നാനി മികവു പുലര്‍ത്തിയിരിക്കുന്നത്. ലോകബാങ്കിന്റെ 39.73 കോടിയില്‍ 100 ശതമാനവും സാധാരണ വിഹിതത്തില്‍ 9.58 കോടിയില്‍ 57.99%, ധനകാര്യ കമ്മിഷന്റെ 1.27 കോടിയില്‍ 38.46%, പ്രത്യേക ഘടകപദ്ധതിയില്‍ 3.41 കോടിയില്‍ 43.53% പൊന്നാനി ചെലവഴിച്ചു.വിവിധ ഇനങ്ങളിലായി 29.53 കോടി രൂപയാണ് നഗരസഭയ്ക്ക് ലഭിച്ച ആകെ വിഹിതം. സംസ്ഥാനത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കട്ടപ്പന നഗരസഭയ്ക്ക് അനുവദിച്ചതിന്റെ നാലിരട്ടി വിഹിതമാണ് പൊന്നാനിക്കു ലഭിച്ചിരുന്നതെന്നതും പരിഗണിക്കണം ജില്ലയില്‍ പൊന്നാനിക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരായി മലപ്പുറം നഗരസഭയുണ്ട്. 46.14% മലപ്പുറം ചെലവഴിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനം നിലമ്പൂര്‍ നഗരസഭയ്ക്കാണ് 40% നിലമ്പൂര്‍ ചെലവഴിച്ചു.
ഭവന നിര്‍മാണം, സാമൂഹിക ക്ഷേമം,, മൃഗസംരക്ഷണം, ഫിഷറീസ്, മത്സ്യം തുടങ്ങിയ മേഖലകളിലാണ് പൊന്നാനി നഗരസഭ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരിക്കുന്നത്. ലോകബാങ്കിന്റെ തുക ഉപയോഗിച്ച് നഗരസഭാ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചു. കറുകത്തിരുത്തി ചുവന്ന റോഡില്‍ ശുദ്ധജല വിതരണ പരിപാടി നടന്നു. കനോലി കനാലിലേക്ക് ശുചിമുറി മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍ മുഴുന്‍ വീടുകളിലും സെപ്റ്റിക് ടാങ്ക് സൗജന്യമായി സ്ഥാപിക്കുന്ന മാതൃകാപരമായ പദ്ധതിവരെ തയാറാക്കിയതാണ് പൊന്നാനിയുടെ നേട്ടത്തിനു കാരണമായത്. നഗരസഭയില്‍ മുഴുവന്‍ തെരുവുവിളക്കുകളും ഏകോപിപ്പിക്കുന്നതിന് 1.19 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."