HOME
DETAILS
MAL
കൊടുവള്ളിയില്‍ ഭിക്ഷാടന നിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
backup
March 15 2017 | 23:03 PM
കൊടുവള്ളി: നഗരസഭയില്‍ ഭിക്ഷാടനം, അനധികൃത പണപ്പിരിവ്, വീടുകള്‍ കയറിയുള്ള കച്ചവടം, വാഹനങ്ങളില്‍ ഗാനമേള നടത്തിയുള്ള പണപ്പിരിവ് എന്നിവ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രധാന റോഡുകളിലും അങ്ങാടികളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും സ്റ്റിക്കര്‍ പതിക്കുന്ന പ്രവൃത്തിക്കും തുടക്കമായി. ഇതിന് ആവശ്യമായ സ്റ്റിക്കര്‍ കൊടുവള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഒ.പി.റഷീദ് നഗരസഭ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പോയിലിന് കൈമാറി. വൈസ് എ.പി മജീദ് മാസ്റ്റര്‍ അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്മാന്മാരായ കെ.ശിവദാസന്‍, റസിയാ ഇബ്രാഹിം, വി.സി നൂര്ജഹാന്, കൗണ്‍സിലര്‍മാരായ ഒ.പി ഷീബ, മുഹമ്മദ് ശാഹിദ്, ടി.പി നാസര്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."