HOME
DETAILS

പീഡനങ്ങളില്‍ പ്രതികളാകുന്നവരെ ഷണ്ഡീകരിക്കണം

  
backup
March 16 2017 | 00:03 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%95%e0%b5%81

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണങ്ങള്‍ക്കും ഉദ്‌ബോധനങ്ങള്‍ക്കുമപ്പുറം പ്രതികളായി പിടിക്കുന്നവരെ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന ശിക്ഷാ നടപടികള്‍ക്കു വിധേയമാക്കണം.


മതമേലാളന്മാരുടെയും ആത്മീയതയുടെയും അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെയും സംരക്ഷകരുടെയും ആത്മസൗഹൃദത്തിന്റെയും ആട്ടിന്‍തോലണിഞ്ഞ ചെന്നായ രൂപത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും അതിലേക്കെത്തിച്ചേരാന്‍ കാരണമാവുന്ന മറ്റു പ്രവര്‍ത്തനങ്ങളും എഴുതിവച്ച നിയമങ്ങള്‍കൊണ്ടു നിയന്ത്രിക്കാന്‍ സാധിക്കില്ല. ഉന്നതരുള്‍െപ്പടെ പ്രതികളായി പിടിക്കപ്പെടുമ്പോള്‍ സാമൂഹ്യസേവനമെന്ന പേരില്‍ മുകളില്‍നിന്നുള്ള ചിലരുടെ ഇടപെടലുകളാണ് ഇത്രയേറെ പീഡനങ്ങളും കുറ്റകൃത്യങ്ങളും പെരുകാന്‍ കാരണം. ഇത്തരം വക്കാലത്തുകാരെ പ്രത്യേകം നിരീക്ഷിക്കുകയും അത്തരക്കാരുടെ എല്ലാ ഇടപാടുകളും അന്വേഷണവിധേയമാക്കി കഴിയുമെങ്കില്‍ പീഡനക്കുറ്റത്തില്‍ പ്രതിയായി ചേര്‍ക്കുകയും വേണം. പ്രതികള്‍ ഏതു മതത്തില്‍പെട്ടവരാണെങ്കിലും സമൂഹത്തില്‍ എന്തു സ്ഥാനം അലങ്കരിക്കുന്നവരാണെങ്കിലും തൂക്കിലേറ്റല്‍, ഷണ്ഡീകരണം പോലുള്ള ശിക്ഷകള്‍ നടപ്പാക്കാന്‍ നിയമഭരണസംവിധാനങ്ങള്‍ക്കു സാധിക്കണം.


പ്രൊട്ടക്ഷന്‍ ഓഫ് ചിള്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് ഉള്‍പ്പെടെ ഉണ്ടായിട്ടും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്കു ഷണ്ഡീകരണം ഉള്‍െപ്പടെ ശിക്ഷകള്‍ നല്‍കണമെന്ന 2012 ലെ മദ്രാസ് ഹൈക്കോടതി നിരീക്ഷണം എന്തുകൊണ്ടും ശ്രദ്ധേയമാണെന്നു പറയാതെ വയ്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago