ഫാത്തിമ മാതാ കോളജ് സമരം: അധ്യാപകന്‍ അത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം: മാനേജ്‌മെന്റിന്റെയും പ്രിന്‍സിപ്പലിന്റെയും നടപടികള്‍ക്കെതിരേ ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെ അധ്യാപകന്‍ അത്മഹത്യക്ക് ശ്രമിച്ചു. കോളജിലെ ഇഗ്ലീഷ് വിഭാഗത്തിലെ അധ്യാപകനായ എസ്. മനോജാണ് അത്മഹത്യക്ക് ശ്രമിച്ചത്. പ്രിന്‍സിപ്പലിന്റെ മാനസിക പീഡനമാണ് കാരണമെന്ന് ആരോപണമുണ്ട്. അധ്യാപകന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഫാത്തിമ മാതാ നാഷനല്‍ കോളജിന് സ്വയംഭരണാധികാരം ലഭിച്ചതുമുതല്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരെയും വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.
അവധി ദിവസങ്ങളില്‍ പോലും കോളജില്‍ ക്ലാസുകള്‍ നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് സെമസ്റ്റര്‍ പരീക്ഷക്കായുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതിന് അധ്യാപകര്‍ വെള്ളിയും ശനിയും കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ ചോദ്യപേപ്പര്‍ തയാറാക്കിയ ഒന്‍പത് അധ്യാപകര്‍ ശനിയാഴ്ച എത്തിയിരുന്നില്ല. പ്രിന്‍സിപ്പല്‍ ഇതില്‍ ഇതിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."