HOME
DETAILS

സ്പിരിറ്റ് കടത്ത്; മൂന്നുപേരെ എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു

  
backup
June 25 2016 | 02:06 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8

കരുനാഗപ്പള്ളി: കാറില്‍ സ്പിരിറ്റ് കടത്തിയതിന് പിടിയിലായ മൂന്നംഗ സംഘത്തെ കൊല്ലം എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ അസി. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കരുനാഗപ്പള്ളി എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ അഞ്ചിന് ഓച്ചിറ ഭാഗത്തുവച്ച് വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തികൊണ്ട് 495 ലിറ്റര്‍ സ്പിരിറ്റുമായി തൃശൂര്‍ ഊരകം സ്വദേശി ഷിഹാബുദ്ദീനെ പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായിട്ട് നടന്ന അന്വേഷണത്തിലാണ് മൂന്ന പ്രതികളേയും കാറും എക്‌സൈസ് പിടികൂടിയത്. ആലപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ജോമോന്‍, തലോര്‍ സ്വദേശി ബൈജു, കരവന്നൂര്‍ സ്വദേശി സനല്‍ എന്നിവരാണ് പിടിയിലായത്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.അജിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വിവിധ സ്ഥലങ്ങളിലേക്ക് സ്പിരിറ്റ് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്‌സൈസ് സംഘം അറിയിച്ചു. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഇവര്‍ ആഢംബര കാറുകളാണ് ഉപയോഗിക്കുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago