ജലവിതരണം മുടങ്ങും
തിരുവനന്തപുരം: അരുവിക്കര നിന്ന് മണ്‍വിള ടാങ്കിലേക്കുള്ള 900 എം.എം. ശുദ്ധജലവിതരണ ലൈനില്‍ പേരൂര്‍ക്കട തങ്കമ്മ സ്റ്റേഡിയത്തിനു സമീപമുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിന് ഈ ലൈനിലൂടെയുള്ള ജലവിതരണം നാളെ രാവിലെ എട്ട് മണിക്ക് നിര്‍ത്തിവയ്ക്കും. ഞായറാഴ്ച ഉച്ചയോടെ പണിതീര്‍ത്ത് രാത്രിയോടെ ജലവിതരണം പുന:സ്ഥാപിക്കും.
പാറോട്ടുകോണം, കരിയം, ശ്രീകാര്യം, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, പോങ്ങുംമൂട്, കുളത്തൂര്‍, പള്ളിപ്പുറം സി.ആര്‍.പി.എഫ്, നാലാഞ്ചിറ, ആക്കുളം, ചെറുവയ്ക്കല്‍, ചെമ്പഴന്തി പ്രദേശങ്ങളില്‍ പൂര്‍ണമായും കേശവദാസപുരം, പേരൂര്‍ക്കട, കവടിയാര്‍ ഭാഗങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭാഗികമായും ജലവിതരണം തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ (നോര്‍ത്ത്) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."