ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി: വഴികാട്ടി പദ്ധതിയുമായി പൊലിസ്
കല്‍പ്പറ്റ: ആദിവാസികളിലെ അഭ്യസ്തവിദ്യരെ സര്‍ക്കാര്‍ ജോലി നേടാന്‍ പ്രാപ്തരാക്കുന്നതിന് ജില്ലാ പൊലിസും കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന്, കേരള പൊലിസ് അസോസിയേഷന് ജില്ലാ കമ്മിറ്റികളും സംയുക്തമായി ആവിഷ്കരിച്ച വഴികാട്ടി പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ പൊലിസ് സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലയിലെ തിരഞ്ഞെടുത്ത പട്ടികവര്‍ഗ കോളനികളില്‍ പൊലിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വായനാമുറികളിലേക്കുള്ള പുസ്തക വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ആദരിച്ചു.
ജില്ലയിലെ മുഴുവന്‍ പൊലിസുകാരും ബേസിക് ലൈഫ് സപ്പോര്‍ട്ട്-ഫസ്റ്റ് എയ്ഡ് കോഴ്സ് പാസായതിന്റെ പ്രഖ്യാപനവും അവര്‍ നിര്‍വഹിച്ചു. ജില്ലാ പൊലിസ് മേധാവി അരുള്‍ ആര്.ബി കൃഷ്ണ അധ്യക്ഷനായി. ഡി.സി.ആര്.ബി ഡിവൈ.എസ.്പി എ.യു സുനില്‍കുമാര്‍, ഡോ. ജയ്കിഷന്, കെ.എം ശശിധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."