HOME
DETAILS
MAL
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
backup
June 25 2016 | 03:06 AM
ആലപ്പുഴ: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്രസ്സാദ്ധ്യാപകരുടെ മക്കളില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്(ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്), ക്ഷേമനിധി അംഗത്വകാര്‍ഡ്, പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാനേജര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ ജൂലൈ 20നകം ലഭിക്കണം. വിശദവിവരത്തിന് ഫോണ്‍: 0495-2720577.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."