നീതി പീഠത്തിനരുകിലും മാലിന്യകൂമ്പാരം
മണ്ണഞ്ചേരി :മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന ആലപ്പുഴ നഗരത്തില്‍ നീതിപീഠത്തിനരുകിലും മാലിന്യകൂമ്പാരം. ആലപ്പുഴ ജില്ലാ ഫസ്റ്റ്ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലാണ് മാലിന്യകൂമ്പാരം. ഇതിനോട് ചേര്‍ന്നാണ് ജില്ലാ റവന്യൂ ഡിവിഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്നത്.
പഴയ നാലുകെട്ടുമാതൃകയിലുള്ള കെട്ടിടത്തിനാലാണ് ഇവരണ്ടും പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നടുവിലായി കൂറ്റന്‍ പ്ലാവുണ്ട്. വര്‍ഷങ്ങളായി ഇതില്‍ നിന്നും കൊഴിയുന്ന ഇലകള്‍ മാറ്റാതെയിരുന്നതിനാല്‍ ഇപ്പോള്‍ ഇവ കൂമ്പാരമായി നിലകൊള്ളുകയാണ്. കലവര്‍ഷം ശക്തമായതോടെ ഈ ഇലകള്‍ ചീഞ്ഞുതുടങ്ങിയിട്ടുണ്ട്. കൂടാതെ പലപ്പോഴായി ഇവിടുത്തെ പ്ലാവില്‍ നിന്നും അഴുകി വീണ ചക്കകള്‍ മാറവുചെയ്തിട്ടില്ല.
ഇവയില്‍ നിന്നുള്ള പുഴുക്കളും ചെറുപ്രാണികളും ഇവിടെയുണ്ടാകുന്ന കൊതുകും ജീവനക്കാര്‍ക്കടക്കം ശല്യമായി തീര്‍ന്നിരിക്കുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ട് നീതിന്യായ ആസ്ഥാനത്തിലേക്കും നൂറുകണക്കിന് പേരാണ് നിയമ വ്യവഹാരത്തിനായി നിത്യേന എത്തിച്ചേരുന്നത്. ശുചിത്യപൂര്‍ണമായ നാട് എന്ന സന്ദേശം നല്‍കേണ്ട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇത്രയും മാലിന്യം നിറയുന്നത് വിപരിതമായ സന്ദേശമാകും നാടിന് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."