ജനമൈത്രി സുരക്ഷ പദ്ധതി: ജില്ലാതല ഉദ്ഘാടനം നാളെ
ആലപ്പുഴ: ജനമൈത്രി സുരക്ഷാ പദ്ധതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും നാളെ രാവിലെ 10ന് ആലപ്പുഴ നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ഐ.ജി. പി. വിജയന് ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ എ.ഡി.ജി.പി. ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തും. ജനമൈത്രി പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് മുഖ്യാതിഥിയായിരിക്കും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, നഗരസഭാംഗങ്ങളായ ഡി. ലക്ഷ്മണന്, എ.എസ്. കവിത, ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ഡി.വൈ.എസ്.പി. എം.ഇ. ഷാജഹാന്, അഡ്വ. ശിവന് മഠത്തില്‍ എന്നിവര്‍ പങ്കെടുക്കും.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എ. വര്‍ഗീസ് ക്ലാസെടുക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നടക്കുന്ന സെമിനാറില്‍ അഡ്വ. ശിവന് മഠത്തില്‍ മോഡറേറ്ററാകും. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ശ്രീകുമാര്‍, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ സി.വി. ലുമുംബ, ജീജ, പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്, അഡ്വ. വേണുഗോപാല പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."