അഡ്വ. പി.പി താജുദ്ദീന് ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍
തൊടുപുഴ: അഡ്വ. പി.പി താജുദ്ദീന് ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡറായി നിയമിതനായി. 2006 -11 കാലഘട്ടത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഹൈക്കോടതിയിലെ ലീഗല്‍ ലെയ്സണ്‍ ഓഫിസറായിരുന്നു. 1996ല്‍ അഭിഭാഷകനായി എന്ട്രോള് ചെയ്ത ഇദ്ദേഹം സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഒരുപോലെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കേരള ലോയേഴ്സ് യൂനിയന്‍ എറണാകുളം ജില്ലാ കമ്മറ്റിയംഗമായ താജുദ്ദീന്, ദേശാഭിമാനി, കൈരളി ടി വി എന്നിവയുടെ ഹൈക്കോടതിയിലെ ലീഗല്‍ റിപ്പോര്‍ട്ടറാണ്.
എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തുവന്ന ഇദ്ദേഹം എസ്.എഫ്.ഐ തൊടുപുഴ ഏരിയ കമ്മറ്റി പ്രസിഡന്റ്, സെക്രട്ടറി, ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍, ന്യൂമാന്‍ കോളജ്, എറണാകുളം ഗവ. ലോ കോളജ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി, എം.ജി സര്‍വകലാശാല സെനറ്റ് അംഗം, തൊടുപുഴ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
തൊടുപുഴ അന്തീനാട്ട് (പേഴുംകാട്ടില്‍) പരേതനായ റിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം പരീത് റാവുത്തറുടേയും സുബൈദയുടേയും മകനാണ് . ഭാര്യ അഡ്വ. പി.ബി വാഹിദ, തൊടുപുഴ ബാറിലെ പ്രമുഖ അഭിഭാഷകയാണ്. അലീഷ താജ് ഏകമകളാണ്. അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ പി.പി താജുദ്ദീന് ഇന്നലെ ചുമതലയേറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."