വരാപ്പുഴ കസ്റ്റഡി കൊലപാതകം: സി.പി.എം ഏരിയാ സെക്രട്ടറിയുടെ മൊഴിയെടുത്തു
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.പി.എമ്മിലേക്ക്. സി.പി.എം ഏരിയാ സെക്രട്ടറി എം.കെ ബാബുവില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു.
ആലുവ പൊലിസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണസംഘം ബാബുവിന്റെ മൊഴിയെടുത്തത്. സി.പി.എം പ്രതിപ്പട്ടിക തയാറാക്കിയെന്ന പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. മുന്‍ എസ്.പി എ.വി ജോര്‍ജിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്.
സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജിത്തിന്റെ അമ്മ ശ്യാമള രംഗത്തുവന്നിരുന്നു. രാഷ്ട്രിയ ഗൂഢാലോചനയുടെ ഭാഗമായാണ് ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവര്‍ ആരോപിച്ചു. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. ഇവിടെവച്ചാണ് പ്രതിപ്പട്ടിക തയാറാക്കിയത്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."